Table of Contents
മംഗല്യ സമുന്നതി പദ്ധതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായമായി നൽകുന്ന പദ്ധതിയാണ് . സംസ്ഥാന സർക്കാരാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ ഇവർക്ക് ആവശ്യമായ വിവാഹ ധനസഹായവും സർക്കാർ നൽകുന്നു.
കേരള മുന്നോക്ക സമുദായ വികസന കോർപ്പറേഷന്റെ കീഴിലാണ് ഈ ധനസഹായം നൽകുന്നത്. മുന്നോക്ക വിഭാഗങ്ങളിലുള്ളവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ചുമതലകൾ നിർവഹിക്കുന്നതിനും വേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ് ഈ കോർപ്പറേഷൻ. അർഹരാണെന്ന് കണ്ടെത്തി തെരഞ്ഞെടുക്കുന്നവർക്ക് ഒരു ലക്ഷം രൂപ വരെയാണ് ധനസഹായമായി നൽകുന്നത്.
ധനസഹായം ആർക്കെല്ലാം
- 22 വയസോ അതിന് മുകളിലോ പ്രായമുള്ള പെൺകുട്ടികൾ
- ഒരു ലക്ഷം രൂപയിൽ താഴെ മാത്രം വാർഷിക വരുമാനമുള്ളവർ
- അപേക്ഷച്ചവരിൽ നിന്നും തെരഞ്ഞെടുക്കുന്ന 200 പേർക്കാണ് ധനസഹായം
- മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ഈ പദ്ധതിക്ക് കീഴിൽ ധനസഹായം ലഭിക്കും
- ഓരോ വർഷവും നിശ്ചിത കാലാവധിക്കുള്ളിൽ വിവാഹിതരായിട്ടുള്ളവർക്കാണ് ധനസഹായം നൽകുക.
- ഒരു കുടുംബത്തിലെ രണ്ടിൽ കൂടുതൽ പെൺകുട്ടികൾക്ക് ധനസഹായം ലഭിക്കില്ല.
ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം നൽകുക. 2019 മുതലാണ് സംസ്ഥാന സർക്കാർ പദ്ധതി ആരംഭിച്ചത്.
രേഖകൾ
- മഞ്ഞ അല്ലെങ്കിൽ പിങ്ക് കാർഡുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് ധനസഹായം ലഭിക്കുക
- വിവാഹ സർട്ടിഫിക്കറ്റിൻെറ പകർപ്പ്
- വരുമാന സർട്ടിഫിക്കറ്റ് പകർപ്പ്
- ആധാർ പകർപ്പ്
- റേഷൻ കാർഡ് ഒന്ന്, രണ്ട് പേജ് പകർപ്പ്
- വിവാഹക്ഷണക്കത്ത്
അപേക്ഷാ രീതി
ഇത് സംബന്ധിച്ച വിജ്ഞാപനം സമർപ്പിച്ച് അവസാന തിയതിക്കുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കേണ്ടതുണ്ട്. നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ നൽകാം.